ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സംമ്പൽപൂരിൽ നാടിനെ നടുക്കി അരുംകൊല. ഷൂ വ്യാപാരിയായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലയ്ക്ക് ശേഷം ശരീരഭാഗം ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചപ്പോളാണ് സംഭവം പുറം ലോകമറിഞ്ഞത്. ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൈൻഡറിലിട്ട് ചതച്ച ശേഷമാണ് ചാക്കിനുള്ളിലാക്കി ഉപേക്ഷിച്ചത്. ഡിസംബർ 15നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്.

വീട്ടിനുള്ളിൽ വെച്ചാണ് ഭർത്താവ് രാഹുലിനെ ഭാര്യ റൂബിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹ ഭാഗങ്ങൾ ചാക്കിനുള്ളിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി റൂബി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹ ഭാ​ഗങ്ങൾ രാഹുലിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തലയുടെ ഭാ​ഗങ്ങൾ ഇതുവരെ കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. മൃതദേഹ ഭാ​ഗങ്ങൾ‌ ​ഗം​ഗ നദിയിൽ ഒഴുക്കിയെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. 15 വർഷം മുൻപാണ് രാഹുലിന്റെയും റൂബിയുടെയും വിവാഹം നടന്നത്. ഇവർക്കം 10ഉം 12ഉം വയസുള്ള മക്കൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...