ഭർത്താവ് മരിച്ചാലും ഭർതൃവീട്ടിൽ താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ട് – ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭർത്താവ് മരിച്ചാലും ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈകോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്നേഹലത വ്യക്തമാക്കി. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. 2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചത്.

എന്നാൽ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും ശല്യം ചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നൽകിയ അപ്പീൽ ഹരജിയിലാണ് ഭർത്താവിൻറെ വീട്ടിൽതന്നെ താമസിക്കാൻ സെഷൻസ് കോടതി ഉത്തരവിടത് ഇതിനെതിരെ നൽകിയ അപ്പീൽ ഹരജിയിലാണ് ഭർത്താവിൻറെ വീട്ടിൽതന്നെ താമസിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. യുവതിക്ക് സ്വന്തം വീടുണ്ടെന്നും ഗാർഹിക നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.

എന്നാൽ ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിച്ച വീട്ടിൽ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനാണ് ഗാർഹിക പീഡന നിരോധന നിയമം. സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ സുരക്ഷിത താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ട്. ഈ കേസിൽ യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനം നടന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...