ഭര്‍ത്താവിന്റെ വരുമാനം അറിയണം ; വിവരാവകാശ നിയമപ്രകാരം ഭാര്യയുടെ നിയമപോരാട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിവാഹമോചന കേസുമായി ബന്ധപ്പെട്ട് ഭർത്താവിന്‍റെ വരുമാനം എത്രയെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) ഉത്തരവ്. 15 ദിവസത്തിനുള്ളിൽ ഭർത്താവിന്‍റെ വരുമാനം എത്രയെന്ന് ഭാര്യയ്ക്ക് മറുപടി നൽകണമെന്ന് ആദായനികുതി വകുപ്പിനോടാണ് സിഐസി നിർദേശിച്ചത്.

2018–19, 2019–20 സാമ്പത്തിക വർഷത്തെ ഭർത്താവിന്‍റെ വരുമാനം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സഞ്ജു ഗുപ്ത വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകിയില്ല. കൂടാതെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും (സിപിഐഒ), ആദായനികുതി വകുപ്പും അപേക്ഷ തള്ളുകയായിരുന്നു. പിന്നീട് ഫസ്റ്റ് അപ്പല്ലേറ്റ് അതോറിറ്റിക്ക് (എഫ്എഎ) അപ്പീൽ നൽകി. പക്ഷെ ഇവരും അപേക്ഷ തള്ളി. പിന്നീടാണ് സഞ്ജു സിഐസിക്ക് അപേക്ഷ നൽകിയത്.

സ്വത്തുക്കൾ, ആദായനികുതി റിട്ടേണുകൾ, നിക്ഷേപങ്ങളുടെ വിവരം, കടം നൽകിയതും വാങ്ങിയതുമായുള്ളതിന്‍റെ വിവരങ്ങൾ തുടങ്ങിയവ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് പെടുന്നത്. വിവരാവകാശ നിയമത്തിലെ (ആർടിഐ) സെക്‌ഷൻ 8 (1) (ജെ) വകുപ്പിനു കീഴിലാണ് ഇത്തരം കാര്യങ്ങൾ വരുന്നത്. എന്നാൽ വലിയതോതിലുള്ള പൊതുതാൽപര്യ വിഷയമാണെങ്കിൽ നിബന്ധനകൾക്കു വിധേയമായി ചില കാര്യങ്ങൾ പുറത്തുവിടാമെന്ന് സുപ്രീം കോടതി മുമ്പ് പറഞ്ഞിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...