ഒരു പശുവിന് ദിവസം 40 രൂപ വെച്ച് നൽകും : ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗോ പരിപാലനം സംബന്ധിച്ച്‌ വലിയ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച രാജ്കോട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

‘ദില്ലിയില്‍ ഓരോ പശുവിന്റെയും പരിപാലനത്തിനായി ഞങ്ങള്‍ പ്രതിദിനം 40 രൂപ നല്‍കുന്നുണ്ട്. ദില്ലി സര്‍ക്കാര്‍ 20 രൂപയും നഗര്‍ നിഗം ​​20 രൂപയും നല്‍കുന്നു. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഒരു പശുവിന്‍റെ പരിപാലനത്തിനായി ഞങ്ങള്‍ പ്രതിദിനം 40 രൂപ നല്‍കും. അലഞ്ഞുതിരിയുന്ന പശുക്കളെയും പാലുത്പാദനം നിര്‍ത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ഞങ്ങള്‍ സംരക്ഷണകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കി.

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി പരാമര്‍ശിച്ച കെജ്രിവാള്‍, ബിജെപിയെയും പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും പരിഹസിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ബിജെപി കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...