വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം ; വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പോലീസിന്റെ പിടിയില്‍ ആയത്. മൊബൈല്‍ ഫോണ്‍ വഴി ഇയാള്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട്, പസ്വാന്റെ ഭാര്യ പൂനം ദേവിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് ബീഹാര്‍ സ്വാംപൂര്‍ സ്വദേശി ജയ് പ്രകാശിലേക്ക് അന്വേഷണം എത്തിച്ചത്. യുവതിയുടെ സുഹൃത്തായ ജയ്പ്രകാശ്, മൊബൈല്‍ ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും കൊല ആസൂത്രണം ചെയ്‌തെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ബീഹാറിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍ നിന്ന് മനസ്സിലാക്കിയ പോലീസ്, പ്രതിയെ തേടി ബീഹാറിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

രണ്ടാം തവണ തന്ത്രപൂര്‍വ്വം കെണിയൊരുക്കിയാണ് ബന്ധുക്കളുടെ സഹായത്തോടെ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു. യുവതിക്ക് ജയ്പ്രകാശുമായുള്ള ബന്ധം കണ്ടെത്തിയതാണ്, സന്‍ജിത് പസ്വാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതിയെ സ്വാംപൂര്‍ സി ജെ എം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ടില്‍ കേരളത്തിലെത്തിച്ചു. ശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...