വന്യ ജീവി ആക്രമണം : കേന്ദ്ര സർക്കാർ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ എം പത്തനംതിട്ട ജില്ലാ പ്രവർത്തകര്‍ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വന്യ ജീവി ആക്രമണത്തില്‍ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ എം പത്തനംതിട്ട ജില്ലാ പ്രവർത്തകര്‍ സമ്മേളനം നടത്തി. ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടത്തിന് കേന്ദ്ര സർക്കാർ പരിഹാരം കാണമെന്നാവശ്യമാണ് കേരള കോൺഗ്രസ്‌ എം പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനത്തില്‍ ഉന്നയിച്ചത്. ചിറ്റാർ പഞ്ചായത്തിൽ കട്ടചിറയിൽ കടുവ ആക്രമണം ഉണ്ടായി. നിരന്തരമായ നാശനഷ്ടമാണ് വന്യ ജീവികൾ മൂലം ജനങ്ങൾക്ക് ഉണ്ടാവുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കുവാൻ വനം വകുപ്പിന്‍റെ നിയന്ത്രണം ഉള്ള കേന്ദ്ര സർക്കാർ തയ്യാറാവണം.

സമ്മേളനം അഡ്വ.പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്‌, സംസ്ഥാന ട്രഷ്റാർ എൻ എം രാജു, സംസ്ഥാന ഉന്നതാധികാരസമിതി അംഗം റ്റി ഓ എബ്രഹാം സംസ്ഥാന സ്റ്റീയറിങ് കമ്മററി അംഗം വർഗീസ് പേരയിൽ, ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, (ഓഫീസ് ചാർജ് )സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ജോർജ് എബ്രഹാം, അഡ്വ മനോജ്‌ മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ്‌ന്മാരായ ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി വി വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷെറി തോമസ്‌, റഷീദ് മുളന്തറ, ജില്ലാ ട്രഷ്റാർ രാജീവ്‌ വഞ്ചിപ്പാലം, ഏഴുമറ്റൂർ പഞ്ചായത്ത്പ്രസിഡന്റ്‌ ജിജി പി എബ്രഹാം , കെ റ്റി യു സി(എം )ജില്ലാ പ്രസിഡന്റ്‌ അഡ്വ ബോബി കാക്കാനാപള്ളി, കർഷക യൂണിയൻ(എം )ജില്ലാ പ്രസിഡന്റ്‌ എജി നാരങ്ങാനം, കെ എസ്‌ സി (എം )സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പിൽ, പ്രവാസി കോൺഗ്രസ്‌ (എം )ജില്ലാ പ്രസിഡന്റ്‌ തോമസ്‌ മോഡി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...