വന്യമൃഗ ആക്രമണം സര്‍ക്കാരിന്‍റെ പരാജയം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗ ആക്രമണങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പൂര്‍ണ്ണമായി പരാജയപ്പെട്ടതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തണ്ണിത്തോട് ഏഴാം തലയില്‍ യുവാവ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ പമ്പാവാലി പി.ആര്‍.സി മലയില്‍ ബിജു.കെ.മാത്യുവിനെ സ്വന്തം വീട്ടുമുറ്റത്തുവെച്ച് ആന ചവിട്ടിക്കൊന്നത് ദാരുണമായ സംഭവമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ ആന ഇതിനുമുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയതാണെന്ന വസ്തുത നിലനില്‍ക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനംവകുപ്പ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണങ്ങള്‍ മൂലം ഈ മേഖലയിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വളരെയധികം ബുദ്ധിമുട്ടി കൃഷി ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ കാര്‍ഷിക വിളകള്‍ കാട്ടുമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇത് തടയുന്നതിന് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലികള്‍, കിടങ്ങുകള്‍, മറ്റു പ്രതിരോധ നടപടികള്‍ തുടങ്ങിയവ ക്രമീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാട്ടുന്നതെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ലാപ്സായി കളഞ്ഞത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ബിജു കെ. മാത്യുവിനെ ആന ചവിട്ടി കൊന്നതില്‍ പ്രതിഷേധിച്ച് ജനങ്ങളോടൊപ്പം പ്രതിഷേധ സമരം നടത്തിയ ആന്‍റോ ആന്‍റണി എം.പി യെ കുറ്റപ്പെടുത്തുവാനും അപഹസിക്കുമാനുമാണ് വനംവകുപ്പ് മന്ത്രി ശ്രമിക്കുന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വനംവകുപ്പ് മന്ത്രിയെന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണെന്ന് ജനങ്ങള്‍ മുന്‍പേ വിലയിരുത്തിയതാണെന്നും നിരവധി പ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്യുമ്പോള്‍ ഓഫീസിലിരുന്ന് ചാനലുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വനംമന്ത്രി പിണറായി മന്ത്രിസഭയിലെ ഏറ്റവും മോശപ്പെട്ട മന്ത്രിയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സംസ്ഥാന വനംവകുപ്പ് വനം കൊള്ളക്കാരുടെ താവളമാണെന്നും അതിനുവേണ്ട ഒത്താശ ചെയ്യുന്നത് വനം വകുപ്പ് മന്ത്രിയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

പമ്പാവാലിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജു. കെ. മാത്യൂസിന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും കുടുംബത്തിലെ അവകാശികള്‍ക്ക് സര്‍ക്കാര്‍ വകുപ്പില്‍ ജോലിയും നല്‍കിയില്ലെങ്കില്‍ ഡി.സി.സി നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍തന്നെ കര്‍ഷകരെയും ജനവിഭാഗങ്ങളെയും അണിനിരത്തി പോലീസ് സ്റ്റേഷന്‍ ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടറേയും ഡി.എഫ്.ഒ യേയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യുകയും മതിയായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയ ആന്‍റോ ആന്‍റണി എം.പി യെ ഡി.സി.സി പ്രസിഡന്‍റ് അഭിനന്ദിച്ചു. അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുവാനും വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുവാനും തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...