വന്യജീവിസംരക്ഷണ നിയമം പരിഷ്‌ക്കരിക്കണം : സ്റ്റീഫന്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 1972 ലെ വന്യജീവിസംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടേയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വില വര്‍ദ്ധന പിന്‍വലിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത. വന്യമൃഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 23183 വന്യജീവി ആക്രമണമാണ് നടന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങി കൃഷിയും ജീവനും നശിപ്പിക്കാതിരിക്കാന്‍ ആവശ്യമായ ഫെന്‍സിംഗ് നടത്തണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പനകൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, കെ.പി ജോസഫ്, ടോമി ഇടയോടിയില്‍, ഫിലിപ്പ് കുഴികുളം, ജോസ് പുത്തന്‍കാലാ, ഡാന്റീസ് കൂനാനിക്കല്‍,ജോജി കുറത്തിയാടൻ, അവിരാച്ചന്‍ കൊക്കാട്ട്, സിബി ഈരൂരിക്കല്‍, ജെയ്‌സണ്‍ ജെയിംസ്, ജോസ് കലൂര്‍, പി.വി.കെ നായര്‍, ആന്റണി അറയ്ക്കപ്പറമ്പില്‍, ജോയി നടയില്‍, മാത്തച്ചന്‍ പ്ലാത്തോട്ടം. ജോയി പീലിയാനിക്കല്‍, രാജു കുന്നേല്‍, സന്തോഷ് പീലിയാനിക്കല്‍, രവീന്ദ്രന്‍ കരിമ്പാംകുഴി, ഫ്രാന്‍സിസ് സാലസ്, ജോയി ചെറുപുഷ്പം, ഭാസ്‌ക്കരന്‍ നായര്‍ കിഴക്കേമുറിയില്‍, പോള്‍ അലക്‌സ് പാറശേരി, പി.എം മാത്യു, ടി.എ ജയകൃഷ്ണന്‍, സണ്ണി വാവലാങ്കല്‍, ബിജു മറ്റപ്പള്ളി, ജോര്‍ജുകുട്ടി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...