വെള്ളനാട്ടിൽ വീണ്ടും കരടിയിറങ്ങിയതായി സംശയം ; നിരീക്ഷണം ഊർജ്ജിതമാക്കി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളനാട്ടിൽ കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ, പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കോഴികളുടെ അസ്ഥി മാത്രമാണ് ശേഷിച്ചത്. അതേസമയം, കോഴിക്കൂടിന് സമീപം വലിയ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇത് കരടിയുടേതാകാമെന്ന സംശയത്തിലാണ് നാട്ടുകാരും വനംവകുപ്പും.

കരടിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളുടെ ചിത്രങ്ങൾ പകർത്തിയശേഷം, പ്രത്യേക പരിശോധനയ്ക്കായി പെരിയാർ കടുവ സങ്കേതം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, വെള്ളനാട് മേഖലയിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ പ്രദേശത്ത് പ്രത്യേക നിരീക്ഷണവും പരിശോധനയും വനംവകുപ്പ് നടത്തുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് കരടിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. നാട്ടിൽ കരടി ഇറങ്ങിയതായി സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്. അതേസമയം, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...