പത്തനംതിട്ട : കടുവ നിരീക്ഷണത്തിന് വടശ്ശേരിക്കരയില്‍ വനപാലകര്‍ നില്‍ക്കെ പത്തനംതിട്ട നഗരസഭയിലെ നെടുമാനാല്‍ ഭാഗത്ത് പുലിയെ കണ്ടതായി വീട്ടുകാര്‍. ഇന്നലെ രാത്രി മുറ്റത്ത് ഇറങ്ങിയപ്പോഴാണ് കണ്ടതെന്ന് അവര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. നഗരസഭയിലെ വാര്‍ഡ് 19 ല്‍ പെട്ട നെടുമാനാല്‍ ഭാഗത്ത് കിഴക്കേമുറിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലന്റെ വീട്ടു മുറ്റത്താണ് പുലിയെ കണ്ടത്. രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ഉണ്ടായിരുന്ന എല്ലാവരും വളരെ വ്യക്തമായി കണ്ടെന്നും ഇത് പുലി തന്നെയാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.
കുമ്പഴ – നെടുമാനാല്‍ ഭാഗത്ത് പുലിയെ കണ്ടതായി വീട്ടുകാര്‍
RECENT NEWS
Advertisment