റാന്നി : പട്ടാപകൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വലയിൽ കുടുക്കിയ ശേഷം വെടിവച്ചു കൊന്നു. പഞ്ചായത്ത് ഭരണ നേതൃത്വത്തിന് കാട്ടുപന്നിയെ വെടിവെക്കുന്നതിന് അധികാരം കിട്ടിയ ശേഷം റാന്നി പഞ്ചായത്തിലാണ് ആദ്യ പന്നിയെ വെടിവെച്ചിട്ടത്. റാന്നി- വൈക്കം കുത്തുകല്ലുങ്കൽ പടി പുളിമൂട്ടിൽ മോൻസിയുടെ വക ഉപയോഗിക്കാതെ കിടക്കുന്ന കിണറിലാണ് ഇന്നു ഉച്ചയോടെയാണ് പന്നി വീണതായി നാട്ടുകാർ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് വലയിറക്കി പന്നിയെ അതിൽ കുടുക്കിയ ശേഷം ഷൂട്ടർ കാവുങ്കൽ സുകുവാണ് വെടിവെച്ചു കൊന്നത്. ജഢം വനപാലകരുടെ നേതൃത്വത്തില്‍ മറവു ചെയ്തു. വനം അടുത്തെങ്ങുമില്ലെങ്കിലും ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തുകള്‍ക്ക് അധികാരം കിട്ടിയ ശേഷം റാന്നി വനം ഡിവിഷനു കീഴിലെ ആദ്യ പന്നി വേട്ടയാണിതെന്ന് വന പാലകർ പറഞ്ഞു.