കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നല്‍കാന്‍ ആലോചന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നല്‍കാന്‍ ആലോചന. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ള അധികാരം കൂടുതല്‍ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശ – വനം സെക്രട്ടറി തല ചര്‍ച്ചകളെ തുടര്‍ന്ന് നിയമവശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വകുപ്പുകളുടെ കൂട്ടായ തീരുമാനം വേണമെന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.

കൃഷി നാശം ഉണ്ടാക്കുന്ന കാട്ടു പന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കി കഴിഞ്ഞ ദിവസം വനം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നടപടികള്‍ ലഘൂകരിക്കാനും ചര്‍ച്ചകള്‍ ആരംഭിച്ചത്. കാട്ടു പന്നികളെ ‘വെര്‍മിന്‍’ ആയി പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുകൂല നിലപാട് അടുത്ത കാലത്തൊന്നും ഉണ്ടായേക്കില്ല എന്ന സൂചനയും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളയലിലേക്ക് ഉള്‍പ്പെടെ നീങ്ങുന്ന കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...