കൂട്ടില്‍ ഇല്ല പേപ്പറില്‍ മാത്രം ; മ്‌ളാവുകള്‍ക്ക് തീറ്റ നല്‍കി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ഒന്നരക്കോടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂട്ടില്‍ ഇല്ല പേപ്പറില്‍ മാത്രം. മ്‌ളാവുകള്‍ക്ക് തീറ്റ നല്‍കി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ഒന്നരക്കോടി. എറണാകുളം പെരുമ്പാവൂര്‍ വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആഭയാരണ്യത്തിലെ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയാണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. വന്യ മൃഗങ്ങളുടെ പേരില്‍ നടന്ന ഈ വെട്ടിപ്പ് കണ്ടെത്തിയതും വനം വകുപ്പ് തന്നെയാണ്.

സംഭവത്തില്‍ വനം വിജലിൻസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മ്ലാവുകളുടെ തീറ്റ ചെലവ് ഇനത്തില്‍ ഇല്ലാത്ത മ്ലാവുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് തട്ടിപ്പ് നടന്നത്. വനം വകുപ്പിനു കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം എന്ന അനാഥ മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രത്തില്‍ ആകെയുള്ളത് 134 മ്ലാവുകളാണ്. എന്നാല്‍ ഇവിടുത്തെ റജിസ്റ്ററില്‍ 170 മ്ലാവുകളുണ്ടെന്നാണ് കണക്ക് കാണിച്ചിരിക്കുന്നത്. 170 മ്ലാവുകളുടേയും സംരക്ഷണത്തിന് പ്രതിമാസം ഓരോന്നിനും 8289 രൂപ വീതം തീറ്റക്കായി ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

അഭയ കേന്ദ്രത്തിലില്ലാത്ത 36 മ്ലാവുകളുടെ തീറ്റ ചിലവ് കാണിച്ച് പ്രതിമാസം 2,98,404 രൂപ വെച്ചാണ് എഴുതിയെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2019 മുതല്‍ ഈ തട്ടിപ്പ് നടക്കുന്നുവെന്ന് ബോധ്യപ്പെട്ടു. അതായത് നാല് വര്‍ഷം കൊണ്ട് മ്ലാവുകളുടെ തീറ്റയില്‍ കൈയിട്ടു വാരി തട്ടിയെടുത്തത് ഒന്നരക്കോടിയോളം രൂപ. 2011 ൽ അഭയ കേന്ദ്രം ആരംഭിക്കുമ്പോൾ 86 മ്ലാവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2019 – 20 കാലഘട്ടത്തില്‍‌ 48 കുഞ്ഞുങ്ങള്‍ ജനിച്ചത് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖയുണ്ട്.

അതായത് ആകെ 134 മ്ലാവുകള്‍. എന്നാല്‍ 170 മ്ലാവുകള്‍ക്കാണ് തീറ്റയിനത്തില്‍ പണം വാങ്ങിക്കൊണ്ടിരുന്നത്. 36 മ്ലാവുകളുടെ എണ്ണം കൂടുതലായി കാണിച്ചു. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭയകേന്ദ്രത്തിലെത്തി മ്ലാവുകളെ എണ്ണിനോക്കി. അപ്പോഴും 134 മ്ലാവുകള്‍ മാത്രമാണ് ഉള്ളത്. ഇതോടെയാണ് ഇല്ലാത്ത കണക്ക് നിരത്തി മ്ലാവുകളുടെ തീറ്റയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് എറണാകുളം വനം ഫ്ലയിങ് സ്ക്വാഡും വിജിലൻസും അന്വേഷണം ആരംഭിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...