തടിയൂരാന്‍ നിഷയ്ക്ക് ചെക്ക് നല്‍കി പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തടിയൂരാന്‍ നിഷയ്ക്ക് ചെക്ക് നല്‍കി പി ജയരാജന്‍. മൂന്ന് വര്‍ഷത്തോളമായി ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ കുറ്റിയാട്ടൂര്‍ സ്വദേശി നിഷയ്ക്ക് ഒടുവില്‍ നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. 2013ല്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് കണ്ണൂര്‍ ഖാദി ബോര്‍ഡിന്‍റെ വിപണന കേന്ദ്രത്തില്‍ നിഷ ജോലിക്ക് കയറുന്നത്. യുഡിഎഫ് ഭരണകാലത്തായിരുന്നു അത്. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2017ല്‍ നിഷയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലായിരുന്നു നടപടി. ഇതിനെതിരെ ലേബര്‍ കോടതിയെ സമീപിച്ച നിഷ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള അനുകൂലവിധി നേടി.

തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. അനുകൂല ഉത്തരവും കയ്യില്‍ പിടിച്ച്‌ കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു നിഷ.

അനുകൂല വിധിയുമായി ലേബര്‍ ഓഫിസില്‍ കയറിയിറങ്ങുമ്പോഴും നിഷയെ പലകാരണങ്ങള്‍ പറഞ്ഞു അധികൃതര്‍ തിരിച്ചയച്ചു. ശമ്പളം കിട്ടാത്തതില്‍ പരാതി പറയാന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനെ നേരില്‍ കാണാന്‍ പോയപ്പോഴും വളരെ മോശം പ്രതികരണമാണുണ്ടായതെന്നും നിഷ പറഞ്ഞിരുന്നു. ഇത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയതോടെയാണ് ഖാദി ബോര്‍ഡ് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...