കോന്നി : തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നശിച്ചു. എലിമുള്ളുംപ്ലാക്കൽ സുമേഷ് ഭവനം സോമൻറെ കൃഷിയിടത്തിലെ ഇരുപത് മൂട് വാഴ, രണ്ട് മൂട് റബർ, എന്നിവയാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം. ഇവിടെ വനാതിർത്തിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കുവാൻ സൗരോർജ വേലികൾ കാര്യക്ഷമമല്ലെന്നും ഇതിന് വനപാലകർ പരിഹാരം കാണുവാൻ തയ്യാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നശിച്ചു
RECENT NEWS
Advertisment



























