ചക്ക കിട്ടിയില്ല – മതില്‍തകര്‍ത്ത് കാട്ടാന , വന്യമൃഗ ശല്യത്തില്‍ വലഞ്ഞ് ഒരു പ്രദേശം

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: പേഴുംപാറ ചിറക്കൽ ഭാഗത്ത് വീണ്ടും കാട്ടാന സാന്നിധ്യം. മതിൽ അടക്കം ഒറ്റയാൻ നശിപ്പിച്ചു. വെള്ളിയാഴ്ച 12.30ന് ആണ് സംഭവം. ചക്കയുള്ള മേഖലയാണിത്. ചക്ക നോക്കിയാണ് ആനയെത്തിയത്. ചക്ക കിട്ടാതെ വന്നപ്പോൾ രോഷം തീർത്തത് മതിൽ തകർ‌ത്താണ്. തയ്യിൽ മേപ്രത്ത് ഗ്രേസി തോമസിന്റെ കട്ട കെട്ടിയ മതിലാണ് 2 ഭാഗത്തായി തകർത്തത്. 30 മീറ്ററോളം ദൂരത്തിൽ മതിൽ നശിച്ചു. പി.വി.ഫിലിപ്പോസിന്റെ കുറെ കയ്യാല തകർത്തു.

ഒരു മൂട് തെങ്ങും 5 മൂട് റബറും നശിപ്പിച്ചു. ഫിലിപ്പോസിന്റെ പ്ലാവിൽ കുലുക്കി ചക്കയിടാൻ ശ്രമം നടത്തിയിരുന്നു. പ്ലാവിൽ കുത്തേറ്റ പാടുകളുണ്ട്. പീടിയേക്കൽ റവ. ടി.ടി.ജോർജിന്റെ ഒരു മൂട് തെങ്ങ് ആന നശിപ്പിച്ചു. വനാതിർത്തിയോടു ചേർന്ന ഭാഗത്താണ് നാശം വിതച്ചത്. ആനയെത്തിയത് ചിറക്കൽ പ്രദേശത്തെ ആരും രാത്രി അറിഞ്ഞില്ല. നേരം പുലർ‌ന്ന ശേഷമാണ് അവർ സംഭവം അറിയുന്നത്. മടക്കത്തിനിടെ നടപ്പാലവും ആന തകർത്തു. ബൗണ്ടറി എംആർഎസ് സ്കൂളിനു സമീപം താമസിക്കുന്നവർ ആനയുടെ സാന്നിധ്യം അറിഞ്ഞു. അവർ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനയെ ഓടിക്കുകയായിരുന്നു. സ്ഥിരമായി ആന എത്തുന്ന പ്രദേശങ്ങളാണിത്. മഞ്ജു ആൻ തോമസിന്റെ മതിൽ മുൻപും ആന തകർത്തിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്താൽ വലയുകയാണ് ജനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...