തണ്ണിതോട്ടിൽ കാട്ടാന ശല്യം വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാട്ടാന ശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസമാണ് മണ്ണീറ മൂലമുറിയിൽ ജോസഫ്, തോണ്ടുകണ്ടത്തിൽ ബാബു എന്നിവരുടെ തെങ്ങ്, പതിനഞ്ച് മൂട് റബ്ബർ എന്നിവ കാട്ടാന നശിപ്പിച്ചത്. തേക്കുതോട്, പൂച്ചക്കുളം, കരിമാൻതോട്, മണ്ണീറ തുടങ്ങി തന്നിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയാണ്.

മലയോര മേഖലയിലെ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ വേലികൾ പ്രവർത്തന രഹിതമായതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു. പൂച്ചക്കുളം മേഖലയിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യം നിയന്ത്രിക്കുവാനും നടപടിയില്ല. ആന ശല്യം കാരണം നിരവധി പേരാണ് ഇവിടെ നിന്ന് വീടുകൾ ഉപേക്ഷിച്ച് പോയത്.

കോന്നി തണ്ണിത്തോട് റോഡിലും കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നുണ്ട്. നിരവധി പേരാണ് ഇവിടെ കാട്ടാനയുടെ മുൻപിൽ അകപ്പെട്ടത്. മാത്രമല്ല ജനവാസ മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി ആനകൾ കൃഷി നാശം വരുത്തിയാൽ അർഹമായ കഷ്ട പരിഹാരവും പലപ്പോഴും കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

സൗരോർജ വേലികളുടെ അറ്റകുറ്റപണികൾ യഥാസമയം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം വർധിപ്പിക്കുന്നുണ്ട്. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയാണ് ആനകൾ നശിപ്പിക്കുന്നവയിൽ ഏറെയും. പലപ്പോഴും വീടുകളും കാട്ടാനകൾ നശിപ്പിച്ച സംഭവങ്ങൾ അനവധിയാണ്. പഞ്ചായത്തിൽ വർധിച്ചു വരുന്ന കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...