കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ കത്തില്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍വെച്ച്‌ ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ അറിയിച്ചു.

കാവ്യയേയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

നടിയെ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കാവ്യയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നു. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദസാമ്പിളുകളെ ക്രൈംബ്രാഞ്ച് കാണുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...