പത്തനംതിട്ട : സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേത്തില്‍ രാജേഷ്(39) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജേഷിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശിയെ സൗദിയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment




























