നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവസമയത്ത് തങ്ക, മരുമകള്‍ രജനി, ഇവരുടെ മകള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആനയുടെ ആക്രണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് ദേഹത്തേക്ക് പൊട്ടി വീണതോടെയാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്.

ഭയന്നുവിറച്ച ഇവര്‍ ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ആന മതില്‍ തകര്‍ത്ത് തൊട്ടടുത്ത പറമ്പിലേക്ക് കടന്നുപോകുന്നത് കണ്ടത്. മുമ്പും പലതവണ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്ന് തങ്ക പറയുന്നു. എഴുപതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജവഹര്‍ നഗര്‍ പ്രദേശം ഐ.ജി.എം.എം.ആര്‍ സ്‌കൂളിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഈ മേഖലയില്‍ വന്യജീവി ആക്രമണം പതിവായതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്. നിരന്തരമായുണ്ടാകുന്ന കാട്ടാന ശല്യത്തിന് വനംവകുപ്പ് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...