പൂമരുതിക്കുഴിയിൽ വീടിന് നേരെ കാട്ടാന ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിലെ പൂമരുതിക്കുഴിയിൽ വീടിന് നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ പുലർച്ചെ മൂന്ന് മണിയോടെ ആണ് പൂമരുതിക്കുഴി ഷൈജു ഭവനത്തിൽ പ്രഭുരാജിന്റെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന് അടുത്ത് എത്തിയ കാട്ടാന പറമ്പിൽ നിന്നിരുന്ന തെങ്ങ് കുത്തി മറിച്ചിടാൻ ശ്രമിച്ചു. ഇതിന് ശേഷം കാട്ടാന പ്രഭുരാജിന്റെ വീടിന്റെ ജനൽ കതകിൽ ഇടിക്കുകയും ഗ്ലാസ് തകർക്കുകയുമായിരുന്നു.

ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പാടം ഫോറസ്റ്റേഷനിൽ വിവരം അറിയിക്കുകയും വനപാലകരുടെ രാത്രികാല പെട്രോളിംഗ് സംഘം സ്ഥലത്ത് എത്തുകയും ആയിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയപ്പോഴേക്കും കാട്ടാന കാട് കയറിയിരുന്നു. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി എന്നിവർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് പൂമരുതികുഴിയിൽ വളർത്ത് നായയെ പിന്തുടർന്ന് എത്തിയ പുലി വീടിനുള്ളിലേക്ക് ഓടി കയറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...