തണ്ണിത്തോട് റോഡ്‌ മുറിച്ചു കടന്ന് കാട്ടാന

For full experience, Download our mobile application:
Get it on Google Play

കോന്നി : വേനല്‍ കടുത്തതോടെ തണ്ണിത്തോട് റോഡില്‍ കാട്ടാനയും കാട്ടുപോത്തും റോഡ്‌ മുറിച്ചു കടന്ന് കല്ലാറില്‍ വെള്ളം കുടിക്കുവാന്‍ എത്തുന്നത് പതിവാകുന്നു. വൈകിട്ട് മൂന്ന് മണിയോടെ ആണ് തണ്ണിത്തോട് റോഡില്‍ പേരുവാലിയിലെ ഇന്റര്‍ലോക്ക് കട്ടകള്‍ മറികടന്നെത്തിയ കാട്ടാന കാട്ടിലേക്ക് മറഞ്ഞത്. കഴിഞ്ഞ ദിവസം കാട്ടാന ഏറെനേരം കല്ലാറ്റില്‍ നിലയുറപ്പിച്ചത് ആളുകള്‍ക്ക് കൗതുകകാഴ്ചയായിരുന്നു. വന്യ മൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് കൗതുകം ജനിപ്പിക്കുന്നുണ്ട് എങ്കിലും രാത്രിയിലാണ് ഏറെ അപകടം. റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇവ പലപ്പോഴും പ്രകാശിക്കാതെ വരുന്നതാണ് ഏറ്റവും അപകടകരമാകുന്നത്.

ആനയും കാട്ടുപോത്തുകളും റോഡിലെ വളവുകളില്‍ നിന്നാല്‍ വെളിച്ച കുറവ് മൂലം തിരിച്ചറിയാന്‍ സാധിക്കാത്തത് അപകടങ്ങള്‍ക്കും കാരണമാകും. തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് ഭാഗങ്ങളിലേക്ക് എല്ലാം ആളുകള്‍ യാത്ര ചെയ്യുന്ന പ്രധാന പാതയാണ് ഇത്. കാട്ടുപോത്തുകള്‍, മ്ലാവ്, ആന തുടങ്ങി നിരവധി വന്യ ജീവികള്‍ റോഡ്‌ മുറിച്ചു കടക്കുന്നുണ്ട്. പലയിടത്തും വനം വകുപ്പ് സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും റോഡില്‍ പലയിടത്തും വെളിച്ചകുറവ് യാത്രക്കാര്‍ക്ക് എന്നും ഭീഷണിയായി തുടരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...