ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ചൊവ്വാഴ്ച രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഈ പ്രദേശത്ത് കാട്ടാനയിറങ്ങി റബര്‍, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച്‌ വന്‍തോതില്‍ കൃഷി നാശമുണ്ടാക്കിയിരുന്നു. പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്ന് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആനയെ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ ആവാം ആന സ്ലാബില്‍ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...