ആവോലിക്കുഴിയില്‍ കാട്ടാന ശല്യം ; പെട്രോളിംഗിനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആവോലിക്കുഴിയില്‍ കാട്ടാന ഇറങ്ങിയ പ്രദേശത്ത് രാത്രികാല പെട്രോളിംഗിനെത്തിയ വനപാലക സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വനം വകുപ്പ് അകൊന്നി ആര്‍.ആര്‍.റ്റി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് നാട്ടുകാര്‍ തടഞ്ഞത്. കഴിഞ്ഞ ദിവസം ആവോലിക്കുഴിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിന് ശേഷം വീണ്ടും ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങി നാശം വിതച്ചിരുന്നു. കാട്ടാന ഇറങ്ങുന്നത്‌ തടയാന്‍ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് വനപാലകരെ നാട്ടുകാര്‍ തടഞ്ഞ് വെച്ചത്. വനാതിര്‍ത്തിയില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുക, അല്ലെങ്കില്‍ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകളെ കാടുകയറ്റി വിടുക തുടങ്ങിയ രണ്ട് മാര്‍ഗങ്ങളിലൂടെ മാത്രമാണ് ആനകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നത്‌ എന്നും ഇതില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും വനപാലകര്‍ നാട്ടുകാരോട് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്‌ പ്രദേശത്ത് കാട്ടാന ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏറെ കാലങ്ങളായി കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും കാട്ടാന ശല്യം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി ഫോണിലൂടെ പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തോട് സംസാരിക്കുകയും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും ഡി.എഫ്.ഓ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയതിന് ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...