പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം. സിപിഎമ്മിന് 26, സിപിഐ ക്ക് 8 ആർജെഡി ഒന്ന്.ആകെ 35 എംഎൽഎമാർ. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിര. സിപിഐ ക്ക് എൽഡിഎഫിനകത്ത് മാന്യമായൊരു പദവി കിട്ടണം.കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യയോഗം മുതലുള്ള ആവശ്യമാണ്.പക്ഷേ സിപിഎം ഇത് വരെ കേട്ട ഭാവം നടിച്ചിട്ടില്ല. മാത്രമല്ല ഇത്തരമാവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടിലുമാണ് സിപിഎം. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല. ഇതിനിടയിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പാർലമെൻററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടത്

കെഎൻ ബാലഗോപാലാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരിക്കുുന്നത്.ആദ്യ അടിയന്തര പ്രമേയം ഇന്നവതരിപ്പിച്ചതും ബാലഗോപാൽ.പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ല. ഇത്ര ദിവസമായിട്ടും എഡിഎഫ് പാർലമെൻററി പാർട്ടിയോഗം ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചക്ക് മുൻപെങ്കിലും യോഗം ചേരണമെങ്കിൽ ഇതിൽ തീരുമാനം വേണം.പിഎം ശ്രീ അടക്കം വിഷയങ്ങളിൽ സിപിഐ ഉന്നയിച്ച ആവശ്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു.അന്ന് മുതലേ സിപിഎം സിപിഐ ബന്ധം അത്ര സുഖകരമല്ല.കനത്ത തോൽവിക്ക് ശേഷം ഇത്തരം ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മിന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...