ഇടുക്കിയിൽ കാട്ടാന ആക്രമണം രൂക്ഷം ; പൊറുതിമുട്ടി ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമാകുന്നു. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളിൽ കാട്ടാനകൾ കൃഷിയും നേഷൻകടയും ആക്രമിച്ചു. ഇടുക്കി ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ അടിമാലി കല്ലാർ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷി നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. പുലര്‍ച്ചെ വരെ പ്രദേശത്ത് തമ്പടിച്ച കാട്ടാനകള്‍ പിന്നീട് ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങി. മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലും സമാനമായി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. പുലർച്ചെ 3 മണിക്ക് എത്തിയ കാട്ടാനക്കൂട്ടം റേഷൻകടയും പലചരക്ക് കടയും ആക്രമിച്ചു. മണിക്കൂറുകൾ എസ്റ്റേറ്റിൽ സഞ്ചരിച്ച ശേഷമാണ് ഒടുവിൽ കാട്ടാനകൾ കാടുകയറി. ഇതിനുമുമ്പ് പടയപ്പ എന്ന കാട്ടാനയും ഇതേ റേഷൻകട ആക്രമിച്ച് തകർത്തിരുന്നു. കാട്ടാന പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും എസ്റ്റേറ്റ് തൊഴിലാളികളുടെയും ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...