ചിറ്റാറില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാർ കാരികയത്ത് പത്തരയേക്കർ കോളനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. പുലർച്ചെ 4 ന് തൊട്ടടുത്ത പറമ്പിൽ ശബ്ദം കേട്ട് ഉണർന്ന കോളനിയിലെ താമസക്കാരാണ് ആനകളെ കണ്ടത്. കൂട്ടത്തോടെ എത്തിയ കാട്ടാനകൾ വാളിപ്ലാക്കൽ സാംകുട്ടിയുടെ കൃഷിയിടത്തിലാണ് നാശം വിതച്ചത്.
നാട്ടുകാർ പാട്ടകൊട്ടി ബഹളം വെച്ചതിനെ തുടർന്ന് ആനകൾ തൊട്ടടുത്ത വനത്തിൽ മറഞ്ഞു.

സംഭവസ്ഥലത്ത് എത്തിയ വാർഡ് മെമ്പർ ടി കെ സജി വനപാലകരെ വിവരം അറിയിച്ചു. ഈ മേഖലയിൽ അവർ രാത്രിയിൽ എത്തി നിരീക്ഷണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.  കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വരുന്ന തെക്കേക്കര പ്ലാന്റേഷൻ ഭാഗത്ത് കിടങ്ങ് നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...