മധ്യ കാലിഫോര്‍ണിയയില്‍ കാട്ടുതീ : ആയിരകണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

വാകവില്ലെ: മധ്യ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ ആയിരകണക്കിന് ആളുകള്‍ക്ക് വീട് നടമായി. പതിനായിരകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് പോയത്. അതിനിടെ കാട്ടു തീ അണക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരണപ്പെട്ടു. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഫ്രെസ്‌നോ കൗണ്ടിയില്‍ ആണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കാട്ടുതീ അണക്കാനുള്ള പരിശ്രമത്തിനിടെ ബുധനാഴ്ച കോള്‍ ഹെഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന് കാല്‍ ഫയര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോളിംഗയില്‍ നിന്ന് 14 കിലോമീറ്റര്‍ തെക്കായി മലനിരയില്‍ വെള്ളം ഒഴിച്ച്‌ തീ അണക്കുന്ന ദൗത്യത്തിലായിരുന്നു ബെല്‍ യുഎച്ച്‌ -1 എച്ച്‌ ഹെലികോപ്റ്റര്‍.

രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനായി ഫ്രെസ്നോ ഷെരീഫിന്റെ ഓഫീസ് രാവിലെ 11 മണിക്ക് ശേഷമാണ് വിളി വന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലില്‍ സംഘങ്ങള്‍ കാട്ടുതീ അണക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ടാം ആഴ്ചയില്‍ ഉണ്ടായ ചൂട് കാരണം സംസ്ഥാനത്തൊട്ടാകെ പല ഇടങ്ങളിലും കാട്ടുതീ പടരാന്‍ കാരണമായി. ബുധനാഴ്ച രാത്രി 20,234 ഹെക്ടര്‍ (50,000 ഏക്കര്‍) തീ പടര്‍ന്നിരുന്നു. വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ കാട്ടുതീ കത്തിക്കൊണ്ടിരുന്ന സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ചാരവും പുകയും വായുവില്‍ നിറഞ്ഞു.

23 വലിയ തീപിടുത്തങ്ങള്‍ ഉള്‍പ്പെടെ 367 തീപിടിത്തങ്ങള്‍ ആണ് ഇതുവരെ സംസ്ഥാനത്ത് ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 11,000 മിന്നലാക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും സാക്രമെന്റോയ്ക്കുമിടയില്‍ ഒരു ലക്ഷത്തോളം ജനസംഖ്യ വരുന്ന നഗരമായ വാകവില്ലെയില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പോലീസും അഗ്നിശമന സേനാംഗങ്ങളും ബുധനാഴ്ച പുലര്‍ച്ചെ നിരവധി വീടുകളിലാണ് കയറി ഇറങ്ങേണ്ടി വന്നത്. നിരവധി വീടുകള്‍ തകരുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...