കത്തിപടർന്ന് കാട്ടുതീ ; തീയിൽ പുകഞ്ഞ് ഫ്രാൻസും പാരിസും , 3.25 ലക്ഷം ആളുകളെ ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബോർഡോ : അത്യുഷ്ണത്തിന്റെ പിടിയിലുള്ള ഫ്രാൻസിലും സ്പെയിനിലും ‘രാക്ഷസ’കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നു. വിമാനങ്ങളിൽനിന്ന് വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതം. എന്നാൽ, എല്ലാറ്റിനെയും മറികടന്ന് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫ്രാൻസിലെ പ്രധാനനഗരമായ ബോർഡോയ്ക്ക് 15 കിലോമീറ്റർ അകലെ തീയെത്തി. മേഖലയിൽ ചെറിയതോതിൽ മഴലഭിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസം പകർന്നു. എങ്കിലും പുതിയ ഉഷ്ണതരംഗം പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ തീ പൂർണമായും അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ.

പ്രതിസന്ധി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു. 8.5 ലക്ഷം താമസക്കാരുള്ള ബോർഡോ ഉടൻ ഒഴിപ്പിക്കേണ്ടിവരില്ലെന്ന് കരുതുന്നതായി മേയർ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളുമായി 2500 അഗ്നി രക്ഷാസേനാംഗങ്ങളും 1500 സൈനികരും 1200 പോലീസുകാരും രംഗത്തുണ്ട്. ഫ്രാൻസിന്റെയും സ്പെയിനിന്റെയും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീകളിലൊന്നാണിത്. ഈ മാസം 22-നാണ് ഫ്രാൻസിലെ ജിറോണ്ടിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ടിതേസമയത്ത് സ്പെയിനിലും വലിയ കാട്ടുതീയുണ്ടായി. 24-ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളിലുമായി ഇതുവരെ മൂന്നുപേർ മരിച്ചു. 3.25 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫ്രാൻസിൽ 84 അഗ്നിരക്ഷാസേനാഗംങ്ങൾക്ക് പൊള്ളലേറ്റു. ബോർഡോ ഉൾപ്പെടുന്ന ജിറോണ്ട് മേഖലയിലും മഡ്രിഡിന് സമീപമുള്ള മധ്യസ്പെയിനിലുമാണ് കൂടുതൽ നാശനഷ്ടം. ഫ്രാൻസിലെ പ്രധാന വൈൻ ഉത്പാദന മേഖലയാണ് ജിറോണ്ട്. ദുരിതത്തിലായവർക്കായി ഞായറാഴ്ചത്തെ ദിവ്യബലിയിൽ മാർപാപ്പ പ്രാർഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...