കൊക്കാത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കാടിറങ്ങി എത്തുന്ന കാട്ടാനകൾ കൃഷിയിടത്തിൽ എത്തി വിളകൾ പൂർണ്ണമായി നശിപ്പിച്ചാണ് തിരികെ മടങ്ങുക. കഴിഞ്ഞ ദിവസം കൊക്കാതോട് കാഞ്ഞിരപ്പാറയിൽ പ്രീത ഭവനം ദേവരാജൻ, പൊന്തപ്ലാക്കൽ അശോകൻ, ബനീഷ് ഭവനം കമലസനൻ തുടങ്ങിയവരുടെ റബ്ബർ, കമുക്, കോലിഞ്ചി, തെങ്ങ് തുടങ്ങിയ നിരവധി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. അഞ്ച് വർഷത്തോളമായി പ്രദേശത്ത് സോളാർ വേലികൾ പ്രവർത്തനരഹിതമാണെന്നും കർഷകർ പറയുന്നു.

ജന വാസമേഖലക്ക്‌ അടുത്ത് വരെ ആനകൾ കൂട്ടമായി എത്തുന്നുണ്ട്. ടാപ്പിങ്ങിനു പാകമായ റബ്ബർ മരങ്ങൾ ഉൾപ്പെടെ ആന നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. കൊക്കാതോട്, നീരാമക്കുളം, വിളക്കുപടി ഭാഗം ഉൾപ്പെടെ ആനകൾ വലിയ നാശം വിതക്കുന്നുണ്ട്. ബനീഷ് ഭവനം കമലസനന്റെ അഞ്ച് സെന്റ് കൃഷി ഇടത്തിലെ കോലിഞ്ചി ആണ് ആനകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...