കാട്ടുമൃഗ ശല്യം ; വന മേഖലകളില്‍ സോളാർ വേലിയൊരുക്കി കൃഷി സംരക്ഷണ പദ്ധതിയുമായി പെരുനാട് ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി-പെരുനാട് : കാട്ടുമൃഗ ശല്യത്തിനെതിരെ വന മേഖലകളില്‍ സോളാർ വേലിയൊരുക്കി കൃഷി സംരക്ഷണ പദ്ധതിയുമായി പെരുനാട് ഗ്രാമപഞ്ചായത്ത്. കാട്ടുമൃഗശല്യം കാർഷിക മേഖലയെ സാരമായി ബാധിച്ചു തുങ്ങിയ സാഹചര്യത്തിലാണ് അവയെ പ്രതിരോധിക്കാൻ സോളാർ വേലി ഒരുക്കി പ്രതിരോധം തീർക്കാൻ പെരുനാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് പദ്ധതി രൂപീകരിച്ചു. കൃഷി സമൃതി പദ്ധതിയുടെ ഭാഗമായി ഉത്പാദന വർധനവ് ഉറപ്പ് വരുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി വകുപ്പ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവർ ഒന്നിച്ചു ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഈ മാസം 17 ന് 3 മണി വരെയും കർഷകർക്ക് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാം. 10 സെന്റ് മുതൽ 1 ഏക്കർ വരെയുള്ള കൃഷി ഭൂമികൾക്കാണ് ആദ്യഘട്ടത്തിൽ സബ്‌സിഡി നൽകുക. മോണിറ്ററിങ് കമ്മിറ്റി ഓരോ ഘട്ടവും വിലയിരുത്തി മികച്ച ആസൂത്രത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കാർഷിക വികസന സമിതി പദ്ധതിയില്‍ നടത്തിപ്പ് സംബന്ധിച്ച രൂപ രേഖ തയ്യാറാക്കിയതായി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി എസ് മോഹനന്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...