വന്യജീവി ശല്യം രൂക്ഷം ; ദുരിതത്തിലായി കർഷകർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിൽ വന്യജീവി ശല്യം രൂക്ഷമായതോടെ ദുരിതത്തിലായി കർഷകർ. പന്നിയും കുരങ്ങും കൃഷി വിളകൾ നശിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്കും ഭീഷണിയാകുകയാണ്. ഇരുമ്പു മറകളും സൗരോർജവേലിയും തകർത്താണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിപെരുമ്പെട്ടി പ്ലാച്ചേരിൽ ബാലചന്ദ്രന്റെ വാഴ കൃഷി കൂട്ടമായെത്തിയ പന്നി നശിപ്പിച്ചു. കരിയം പ്ലാവ് കോളക്കോട്ട് സാജൻ ജോസഫിന്റെ പുരയിടത്തിലെ വാഴ കൃഷിയിൽ ഭൂരിഭാഗവും പകലെത്തിയ വാനര സംഘം പിഴുതെറിഞ്ഞു.

വനയോര മേഖലയ പ്രദേശത്ത് ഇരുട്ടു മൂടിയാൽ പന്നികളുടെ ശല്യം രൂക്ഷമാകുന്ന സ്ഥിതിയാണ്. കൂട്ടമായെത്തുന്ന പന്നികൾ വാഹന യാത്രക്കാർകും ഭീഷണിയാണ്. പെരുമ്പെട്ടി – ചുങ്കപ്പാറ റോഡിൽ പെരുമ്പെട്ടിയിലെ പഴയ ആശുപത്രിപ്പടി മുതൽ മാരംകുളം വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ യാത്രക്കാരും  ആശങ്കയിലാണ്. ഇവിടെ നിരവധി യാത്രക്കാരും ഒരുപാട് വാഹനങ്ങളുമാണ് പന്നിയുടെ ശല്യം മൂലം അപകടത്തിൽപ്പെട്ടിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...