ആടിന് തീറ്റ തേടിപ്പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 40കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആടിന് തീറ്റ പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 40കാരന്‍ അറസ്റ്റില്‍. പന്മന ചിറ്റൂര്‍ രാജുഭവനില്‍ അനില്‍കുമാര്‍ എന്ന കൊച്ചനി ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒഴിഞ്ഞ ഷെഡില്‍ വെച്ചാണ് പ്രതി പീഡനത്തിനിരയാക്കിയത്. ചിറ്റൂരില്‍ നിന്നാണ് പ്രതിയെ സി.ഐ. നിസാമുദീന്റെ സംഘം അറസ്റ്റ് ചെയ്തത്.

ആടിനു തീറ്റതേടിപ്പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ഒഴിഞ്ഞ ഷെഡ്ഡില്‍വെച്ച്‌ ഇയാള്‍ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാളെ റിമാന്‍ഡ് ചെയ്തു. ചവറ, ഓച്ചിറ, ചവറ തെക്കുംഭാഗം സ്റ്റേഷനുകളിലായി 27 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളും ഒട്ടേറെത്തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി. ഇയാളെ കാപ്പപ്രകാരം മൂന്നുതവണ കരുതല്‍ തടങ്കലിലും ഒരു പ്രാവശ്യം ജില്ലയില്‍നിന്ന് നാടുകടത്തിയിട്ടുള്ളതുമാണ്. എസ്.ഐ. മാരായ വി.എന്‍.ജിബി, ജോബ് അനില്‍, മദനന്‍, എ.എസ്.ഐ. മാരായ ഗോപാലകൃഷ്ണന്‍, എസ്.സി.പി.ഒ.മാരായ നെല്‍സണ്‍, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...