അ​ടി​മാ​ലി ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ കാ​ണാ​താ​യ അച്ഛന്റെയും മ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി : അ​ടി​മാ​ലി ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ കാ​ണാ​താ​യ അച്ഛന്റെയും മ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. കോ​ട്ട​യം പാമ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് (45), മ​ക​ള്‍ പാ​ര്‍​വ​തി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇ​രു​വ​രും ഡാ​മി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാഥമിക നിഗമനം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ഇ​രു​വ​രെ​യും പാമ്പാ​ടി​യി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. പി​ന്നീ​ട് വീ​ട്ടു​കാ​ര്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തുടര്‍ന്ന് വൈ​കീ​ട്ടോ​ടെ പോ​ലീ​സ് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പോ​ലീ​സ് ബി​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ നമ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ടി​മാ​ലി പ​രി​സ​ര​ത്ത് ഇ​വ​ര്‍ എ​ത്തി​യെ​ന്ന് മ​ന​സി​ലാക്കി. തു​ട​ര്‍​ന്ന് അ​ടി​മാ​ലി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ത്രി എ​ട്ടോ​ടെ ക​ല്ലാ​ര്‍​കൂ​ട്ടി പാ​ല​ത്തി​ന​ടു​ത്ത് ഇരുവരും സഞ്ചരിച്ച ബൈ​ക്ക് ക​ണ്ടെ​ത്തി. പി​ന്നീ​ട് ഇ​ന്ന് രാ​വി​ലെ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...