പൊതു പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : 28,29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു എ.ഐ.ടി.യു.സി, കിസാന്‍സഭ, എ.ഐ.വൈ.എഫ്, ബി.കെ.എം.യു, മഹിളാസംഘം,എന്‍.ആര്‍.ഇ.ജി.എസ്, എ.ഐ.എസ്.എഫ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ റാന്നി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികൾ നടന്നു. ഇട്ടിയപ്പാറയില്‍ നടന്ന ”ഐക്യദാര്‍ഢ്യ സമരസദസ്” പരിപാടി എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ എം. വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ലിസിദിവാന്‍, കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ജോജോ കോവൂര്‍, എ.ഐ.ടി.യു.സി മണ്ഡലം ജോയിന്‍റ് സെക്രട്ടറി വി.ടി ലാലച്ചന്‍, മണ്ഡലം കമ്മിറ്റിയംഗം എ. ജി ഗോപകുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ പി. പൊന്നപ്പന്‍, പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

നാറാണംമൂഴിയില്‍ നടന്ന സമരസദസ് സി.പി.ഐ ലോക്കല്‍ കമ്മറ്റി അസി.സെക്രട്ടറി വി.ടി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അനില്‍ അത്തിക്കയം അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, മണ്ഡലം കമ്മറ്റിയംഗം എം.ജി സതീഷ്, കിസാന്‍സഭ ജില്ലാ കമ്മറ്റിയംഗം പി.സി എബ്രഹാം, പി.ടി ഉമ്മച്ചന്‍, തോമസ് ജോര്‍ജ്, ടി.ടി കുര്യന്‍, പ്രമോദ് ഉണ്ണികൃഷ്ണന്‍, വി.ഡി തോമസ്, ബാബു തറയിലേത്ത് എന്നിവര്‍ പ്രസംഗിച്ചു. വെച്ചൂച്ചിറയില്‍ നടന്ന സമരസദസ് കിസാന്‍സഭ മണ്ഡലം പ്രസിഡന്‍റ് എന്‍.ജി പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. അജികുമാര്‍ അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്,സിജു ശാമുവേല്‍, സജി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...