അലകടലായി ഒഴുകിയെത്തിയ കായിക പ്രേമികൾ നിരാശയോടെ മടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അലകടലായി ഒഴുകിയെത്തിയ കായിക പ്രേമികൾ സങ്കടക്കടലായി തിരിച്ചു പോകുന്ന കാഴ്ചക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയം സ്വക്ഷ്യം വഹിച്ചു. അൻപതിനായിരത്തിലധികം ഫുട്ബോൾ പ്രേമികൾ ഇഷ്ട ടീമായ ബ്ലാസ്റ്റേർസിന്റെ വിജയം മെഗാ സ്ക്രീനിൽ കണ്ട് ആഘോഷിക്കുവാൻ എത്തിയതായിരുന്നു. കെ.പി. രാഹുലിലൂടെ ബ്ലാസ്റ്റർസ് ആദ്യ ഗോൾ നേടിയപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

ബ്ലാസ്റ്റേഴ്സ് ജയ് വിളികളാൽ പബ്ലിക് സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. 88-ാം മിനിറ്റിലെ ഹൈദരാസാദ് എഫ് സി യുടെ മറുപടി ഗോളും പിന്നീട് ടൈബ്രേക്കറിലുള്ള പരാജയവും സ്റ്റേഡിയത്തിൽ സ്മശാനത പരത്തി. തല കുനിച്ചും കണ്ണീരൊപ്പിയും നിശബ്ദരായി ജനസഹസ്രം മൈതാനം വിടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

300 ച അടി എൽഇഡി സ്ക്രീൻ നെടുംപറമ്പിൽ സിണ്ടിക്കേറ്റ് ചെയർമാൻ എൻഎം രാജു കായിക പ്രേമികൾക്കായി സമർപ്പിച്ചു. ഫിഷറീസ് , സാംസകാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേർസൺ ബിന്ദു ജയകുമാർ അദ്യക്ഷത വഹിച്ചു. ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോ. റെജിനോൾഡ് വർഗീസ് സ്വാഗതം ആശംസിച്ചു.

മുനിസിപ്പൽ കൗൺസിലേർസ്, ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ട് അഡ്വേ . കെ പ്രകാശ് ബാബു, പുഷ്പഗിരി മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പര്യാരത്ത്, ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ വർഗീസ്, മർച്ചന്റെ അസോസിയേഷൻ പ്രസിഡണ്ട് എം.സലിം, . സെയിന്റി വർഗിസ് എന്നിവർ ആശംശകൾ അറിയിച്ചു. വെറ്ററൻ ഫുട്ബോളർ അനിയന് പൊന്നാട നൽകി ആദരിച്ചു. ഇന്റെർ നാഷണൽ ഫുട്ബോളർ കെ. റ്റി ചാക്കോ പന്ത് കാണികൾക്ക് പന്ത് അടിച്ചു കൊടുത്ത് ആരവത്തിന് തിരികൊളുത്തി. ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയി പൗലോസ് നന്ദി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...