അനധികൃതമായി പ്രവര്‍ത്തിക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങള്‍ കൂടി കണ്ടെത്തി പോലീസ് അടപ്പിച്ചു. മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശത്തെതുടര്‍ന്ന് രൂപവത്കരിച്ച പോലീസ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ക്വീന്‍സ് വാക് വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 137 സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി അറിയിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊച്ചി കോര്‍പ്പറേഷനും മോണിറ്ററിങ് കമ്മിറ്റിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 22 സ്ഥാപനങ്ങള്‍ ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അനുവദിച്ച സ്ഥലത്തിന് പുറത്തേക്ക് ടര്‍പ്പായ വലിച്ചുകെട്ടിയ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ പേരില്‍ നോട്ടീസ് ലഭിച്ച വ്യാപാരികള്‍ വ്യക്തമായ രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ല കലക്ടര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...