വന്യജീവി വാരാഘോഷം 2023 : കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും സൗജന്യ പ്രവേശനം

For full experience, Download our mobile application:
Get it on Google Play

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും മറ്റു വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വാരാചരണത്തിൽ ഈ എല്ലാ കേന്ദ്രങ്ങളും സൗജന്യമായി സന്ദർശിക്കാം. ഇത് കൂടാതെ വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ ജൈവവൈവിധ്യവും സസ്യജന്തുജാലങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ ദേശീയ വാരാഘോഷത്തിന്റെ ലക്ഷ്യം. വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ 1952-ൽ ആണ് വന്യജീവി വാരം ആരംഭിക്കുന്നത്. കേരളത്തിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. 69-ാമത് വന്യജീവി വാരാഘോഷം ആണ് ഒക്ടോബർ 2 മുതൽ 8 വരെ രാജ്യത്ത് ആഘോഷിക്കുന്നത്

ഇത്തവണത്തെ വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിൽ നിങ്ങൾക്ക് സൗജന്യമായി പ്രവേശിക്കുവാൻ സാധിക്കുന്ന വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ ഏതൊക്കെയാണെന്നു നോക്കാം. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ 1. നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം- തിരുവനന്തപുരം 2.പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം, തൃശൂർ 3.പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം, പാലക്കാട് 4. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, വയനാട് 5. ഇടുക്കി വന്യജീവിസങ്കേതം,ഇടുക്കി 6.പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം, തിരുവനന്തപുരം 7. ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം, ഇടുക്കി 8.ആറളം വന്യജീവി സംരക്ഷണ കേന്ദ്രം, കണ്ണൂർ 9. കൊല്ലം ശെന്തുരുണി വന്യജീവി സങ്കേതം 10. കൊട്ടിയൂർ വന്യജീവി സങ്കേതം, കണ്ണൂർ 11. കരിമ്പുഴ വന്യജീവി സങ്കേതം, പാലക്കാട് 12.ചിമ്മിനി വന്യജീവി സങ്കേതം, തൃശൂർ 13. മലബാർ വന്യജീവി സങ്കേതം 14.കുറഞ്ഞിമല വന്യജീവി സങ്കേതം, ഇടുക്കി. കേരളത്തിലെ ദേശീയോദ്യാനങ്ങൾ 1. ഇരവികുളം ദേശീയോദ്യാനം, ഇടുക്കി 2.സൈലന്റ്‌വാലി ദേശീയോദ്യാനം, പാലക്കാട് 3.പാമ്പാടുംചോല ദേശീയോദ്യാനം, ഇടുക്കി 4.മതികെട്ടാൻ ചോല ദേശീയോദ്യാനം, ഇടുക്കി 5. ആനമുടി ചോല നദേശീയോദ്യാനം, ഇടുക്കി. കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 1.പെരിയാർ ടൈഗർ റിസേർവ് , 2. പറമ്പിക്കുളം ടൈഗർ റിസേർവ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...