ബാറിൽ ആക്രമണം നടത്തിയതിന് പോലീസിൽ ഏൽപ്പിച്ച പ്രതികൾ ജാമ്യത്തിലിറങ്ങി പ്രതികാരം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ ബാറിൽ ആക്രമണം നടത്തിയതിന് ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ച പ്രതികൾ സ്റ്റേഷൻ ജാമ്യത്തിലിറങ്ങി ബാര്‍ മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മുരുന്തൽ സ്വദേശി ഷിബു കുര്യാക്കോസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് കൂട്ട ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്കായിരുന്നു മര്‍ദ്ദനം. രാത്രി ഒന്‍പത് മണിക്ക് ബാറിൽ എത്തിയ പ്രതീഷും സുഹൃത്തും മറ്റ് രണ്ട് യുവാക്കളുമായി വാക്ക് തര്‍ക്കത്തിലായി. ബാറിലെ ഫ്രീസറും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.

രക്ഷപെടാൻ ശ്രമിച്ച പ്രതീഷിനേയും സുഹൃത്തിനേയും ബാര്‍ ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറി. ഒരുമണിക്കൂറിനകം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ സംഘം ഗുണ്ടകളെ വിളിച്ചുകൂട്ടി ബാറിലെത്തി. സ്കൂട്ടറിൽ വരികയായിരുന്ന ബാര്‍ മാനേജര്‍ ഷിബുവിനെ നിലത്തിട്ട് ചവിട്ടി. തലയ്ക്കുൾപ്പെടെ ശരീരമാസകലം പരിക്കേറ്റ ഷിബു ചികിത്സയിലാണ്. രാഷ്ട്രീയ പിൻബലത്തിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പത്തുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. കസ്റ്റഡിയിലെടുത്ത് ഉടൻ തന്നെ പ്രതികളെ ജാമ്യത്തിൽ വിട്ടതിൽ പോലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...