പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്ല ; 2024 ൽ വീണ്ടും മല്‍സരിക്കും: ഡൊണാള്‍ഡ്‌ ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : 2024ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന്‌ സൂചന നല്‍കി മുന്‍ യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. പ്രസിഡന്റ്‌ ജോ ബൈഡന്‍ വ്യാജ വാഗ്‌ദാനങ്ങളാണ്‌ നല്‍കുന്നതെന്നും ട്രംപ്‌ ആരോപിച്ചു. പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞതിനു ശേഷം ട്രംപ്‌ പങ്കെടുത്ത ആദ്യ പൊതുപരിപാടിയാണ്‌ ഫ്‌ളോറിഡയില്‍ നടന്നത്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനുളള പിന്തുണ കൂടി വ്യക്തമാക്കുന്നതായണ് പരിപാടിയിലെ ജനക്കൂട്ടം. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ കണ്‍സര്‍വേറ്റീവ്‌ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്‌ എന്ന പേരില്‍ നടന്ന ചടങ്ങിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സാധ്യത അദ്ദേഹം വ്യക്തമാക്കിയത്‌. തനിക്കെതിരെയുളള ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ്‌ റോംനി, പാറ്റ്‌ ടോമി, എന്നിവര്‍ക്കെതിരെ ട്രംപ്‌ രംഗത്തുവന്നു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവര്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ്‌ വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന്‌ വ്യാപകമായ ആരോപണം ഉന്നയിച്ചിരുന്നു. ജനുവരി 6ന്‌ ക്യാപിറ്റോളില്‍ മന്ദിരത്തില്‍ ട്രംപ്‌ അനുകൂലികള്‍ നടത്തിയ കലാപം രാജ്യാന്തര രംഗത്ത്‌ അമേരിക്കയ്‌ക്ക്‌ വലിയ നാണക്കേടായിരുന്നു. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചില വിമത നീക്കങ്ങള്‍ ട്രംപ്‌ നടത്താനൊരുങ്ങുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനകള്‍ തളളി ഡൊണാള്‍ഡ്‌ ട്രംപ്‌. തന്റെ ഉപദേശകരുമായി ചര്‍ച്ച നടത്തിയെന്നും നിലവിലെ സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന്‌ ട്രംപ്‌ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ്‌ ശ്രമമെന്നും കണ്‍സര്‍വേറ്റീവ്‌ യോഗത്തില്‍ ഡൊണാള്‍ഡ്‌ ട്രംപ്‌ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...