നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ആഴത്തിൽ പരിശോധിക്കും ; യുഡിഎഫ് തമ്മിലടിയുടെ കൂടാരമെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ജെ. മേഴ്സിക്കുട്ടിയമ്മ. പരാജയത്തിന്റെ കാരണങ്ങൾ ഒറ്റവാക്കിൽ പറയാൻ കഴിയില്ലെന്നും, ഇതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നും അവർ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇതിനേക്കാൾ വലിയ പരാജയങ്ങൾ പാർട്ടി നേരിട്ടിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച പ്രസ്ഥാനം ഈ പ്രതിസന്ധിയെയും മറികടക്കുമെന്നും അവർ പറഞ്ഞു. പരാജയത്തെക്കുറിച്ച് അടിമുടി ഗൗരവതരമായ ചർച്ചകൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത് എന്നും അവർ വ്യക്തമാക്കി.

ജനങ്ങൾ വലിയ വിജയം നൽകിയ യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തമ്മിലടിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ പരിഹസിച്ചു. യുഡിഎഫ് നേതാക്കൾ പല തട്ടിലായി നിൽക്കുകയാണെന്നും ഇത് വരാനിരിക്കുന്ന അഞ്ചു വർഷത്തെ ഭരണത്തെ ബാധിക്കുമെന്നതിന്റെ സൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെയോ ഉപനേതാവിനെയോ നിശ്ചയിക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ യാതൊരു തർക്കവുമില്ലെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും, യുഡിഎഫിനെപ്പോലെ കടിപിടി കൂടേണ്ട സാഹചര്യം ഇടതുമുന്നണിയിൽ ഇല്ലെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...