കാണാതായ ഭാര്യയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി ; അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം

For full experience, Download our mobile application:
Get it on Google Play

പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. രണ്ടര മാസം മുന്‍പായിരുന്നു ഗൗരീശങ്കര്‍ ഭാര്യ സുജാത കുമാരി(19)യുമായി ഫോണിൽ അവസാനമായി സംസാരിക്കുന്നത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പല രീതിയിലും ഗൗരീശങ്കര്‍ അന്വേഷണം നടത്തിയെങ്കിലും സുജാതയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുജാതയെ കുടുംബം കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

ചെറുപ്പകാലം മുതല്‍ പരിചയക്കാരായിരുന്നു സുജാതയും ഗൗരീശങ്കറും. ഒരേ സ്‌കൂളിലായിരുന്നു പഠനം. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. 2020 മുതല്‍ ആറ് വര്‍ഷത്തോളം പ്രണയിച്ച ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇതര ജാതിയിലുള്ള ഗൗരീശങ്കറുമായുള്ള സുജാതയുടെ പ്രണയം കുടുംബം എതിര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും ഹരിയാനയിലേക്ക് പോകുകയും വിവാഹിതരാകുകയും ചെയ്തു. പിന്നാലെ ഗൗരീശങ്കറിനെതിരെ സുജാതയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് ഗൗരീശങ്കറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ഫെബ്രുവരിയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഗൗരീശങ്കറിനൊപ്പം പോകണമെന്ന നിലപാടായിരുന്നു സുജാത കോടതിയില്‍ സ്വീകരിച്ചത്. നിയമനടപടികളുടെ ഭാഗമായി സുജാത സ്വന്തം വീട്ടിലേക്ക് പോയി. മാര്‍ച്ച് 31നായിരുന്നു ഗൗരീശങ്കര്‍ അവസാനമായി സുജാതയുമായി സംസാരിച്ചത്. അതിന് ശേഷം സുജാതയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...