ഫാസിസ്റ്റ് ശക്തികൾക്കെതിരെ സിരകളിൽ ചോരയുള്ളിടത്തോളം കാലം പോരാടും ; കെ.സി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പോരാട്ടത്തിൽ സിരകളിൽ ചോരയുള്ളിടത്തോളം കാലം താനുണ്ടാകുമെന്ന് ആലപ്പുഴ ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാൽ. യു.ഡി.എഫിനെ തോൽപ്പിക്കാൻ ബി.ജെ.പി.യുടെ അതേ വാശിയാണ് സി.പി.എമ്മിനും. മുഖംകണ്ടാൽ വ്യത്യാസമുണ്ടെങ്കിലും രണ്ടുകൂട്ടരുടെയും സ്വഭാവവും ചിന്തയും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ.

രാജ്യം ഇതുപോലെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ തീക്ഷ്ണതയറിയാം. താൻ സ്ഥാനാർഥിയായി വന്നപ്പോൾ രാജസ്ഥാനിൽ രാജ്യസഭാസീറ്റ് നഷ്ടപ്പെടുമെന്നു വിലപിക്കുന്നവർ തുടക്കത്തിലേ തന്റെവിജയം അംഗീകരിച്ചതായും കെ.സി. വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസ്സൻ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...