വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റുവാനുള്ള അയൽവാസിയുടെ വ്യാജ പരാതി നിലനിൽക്കുമോ?

For full experience, Download our mobile application:
Get it on Google Play

മഴക്കാലമായപ്പോൾ രാജുവിന്റെ വീട്ടുവളപ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളിൽ നിന്നുള്ള ഇലകൾ തൊട്ടടുത്ത വീട്ടിലെ വർഗീസിന്റെ കാർപോർച്ചിലെ ടൈലിൽ വീഴുകയും അവർക്ക് ശല്യമാവുകയും ചെയ്തു. വൃക്ഷ ശിഖരങ്ങൾ കുറെയൊക്കെ വെട്ടിമാറ്റി പ്രശ്നം പരിഹരിക്കാൻ രാജു ശ്രമിച്ചിട്ടും കാറ്റും മഴയും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി. രാജുവിന്റെ മരങ്ങൾ ജീവനും സ്വത്തിനും ഭീഷണിയാണെന്നും മരം വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വർഗീസ് പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു പരാതി കൊടുത്തു. ഉടനടി മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറി രാജുവിന് നോട്ടീസ് കൊടുക്കുകയും ചെയ്തു. ഒരു പൗരന്റെ ജീവനും സ്വത്തിനും അപകടകരമായി നിലനിൽക്കുന്ന മരങ്ങൾ മാത്രമേ കേരള പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 238 (1)(a) പ്രകാരം മുറിച്ചു മാറ്റേണ്ടതുള്ളൂ. ഇവിടെ രാജുവിന്റെ മരങ്ങൾ അപകടകരമായ രീതിയിൽ നിൽക്കുന്നതല്ല.

നിയമം ഇങ്ങനെയാണ്….
238 (1) (a) If any tree or any branch or portion of a tree or the fruits of any tree be deemed by the Village Panchayat to be likely to fall and thereby endanger any person or any structure or any cultivation, the Village Panchayat may by notice require the owner of the said tree to secure, lop or cut down the said tree or remove the fruits thereof so as to prevent any danger therefrom.
—-
വർഗീസിന്റെ അപേക്ഷയിൽ നിയമപ്രകാരം തീരുമാനമെടുക്കേണ്ടത് പഞ്ചായത്ത്‌ ഭരണസമിതിയാണ്. ഇക്കാര്യത്തിൽ സെക്രട്ടറിക്ക് വിവേചനാധികാരം ഇല്ലാത്തതാകുന്നു. ഭരണാസമിതിയുടെ തീരുമാനമില്ലാതെ മരങ്ങൾ മുറിക്കുവാനുള്ള സെക്രട്ടറിയുടെ നോട്ടീസ് നിയമപ്രകാരമുള്ളതല്ല. തയ്യാറാക്കിയത് Adv. K. B Mohanan. 9847445075

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....