എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കും : ഡോ. വി.കെ. അറിവഴികന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ ബീഹാറില്‍ നടത്തിയതുപോലെ അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണെന്നും ഇതിനെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ. അറിവഴകന്‍ പറഞ്ഞു. ജില്ലയിലെ എസ്.ഐ.ആര്‍ നടപടികള്‍ വിലയിരുത്തുവാന്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടികയില്‍ നിന്നും ഒരാള്‍ പോലും ഒഴിവാകുന്നില്ലെന്ന് ബൂത്ത് തലങ്ങള്‍ മുതലുള്ള നേതാക്കളും പ്രവര്‍ത്തകരും ഉറപ്പുവരുത്തുവാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ് അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോജിപോള്‍ ഡാനിയല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, ഡി.എന്‍. തൃദിപ്, ബിജിലി ജോസഫ്, കോശി .പി .സക്കറിയ, ബ്ലോക്ക് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ഈപ്പന്‍ കുര്യന്‍, ദീനാമ്മ റോയി, എബി മേക്കരിങ്ങാട്ട്, സിബി താഴത്തിലത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...