ബ്രിജ് ഭൂഷനെതിരെ കേസെടുക്കും ; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഡല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ബ്രിജ് ഭൂഷന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. പരാതി നല്‍കിയ താരത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് സത്യവാങ്മൂലം നല്‍കണം. ഹര്‍ജി തീര്‍പ്പാക്കുന്നില്ലെന്നും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തി. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ്. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങള്‍ക്ക് ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിര്‍സ പ്രതികരിച്ചു. താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങള്‍ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

0
മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് രണ്ട് പവന്‍...

‘മോളിവുഡ് ടൈംസ്’ അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്

0
കൊച്ചി : മോളിവുഡ് ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെൻസർ...

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി...

വീട്ടിമരം മുറിച്ചു കടത്താനുള്ള ശ്രമം ; പിടി വീണു

0
കല്‍പ്പറ്റ : എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള...