ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുമോ ; മറുപടിയുമായി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എത്ര പ്രവർത്തിച്ചാലും കൂടുതൽ കല്ലേറ് കിട്ടുന്ന വകുപ്പ് ആണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി കെ മുരളീധരൻ. വയനാട് മെഡിക്കൽ കോളേജ് ചിലരുടെ വാശിക്ക് തുടങ്ങിയ പോലെയാണ്. വികസനത്തിന്‌ സ്ഥലം ഇല്ല. ചുറ്റിലും വനഭൂമിയാണ്. വനം വകുപ്പ് സ്ഥലം കിട്ടാൻ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ രോഗികളെ നിലത്ത് കിടത്തരുത് എന്ന് പറഞ്ഞു. അത് ഒരു ദിവസം കൊണ്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയാം. താഴെ തട്ടിലെ ആശുപത്രികൾ വികസിക്കണം. ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ആശുപത്രി വികസനത്തിന്‌ സിഎസ്ആർ ഫണ്ട്‌ ഉപയോഗിക്കണം എന്നാണ് പറഞ്ഞത്. നിലത്ത് കിടത്തരുത് എന്ന് പറഞ്ഞത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണെന്ന് പ്രചരിപ്പിച്ചു. സ്വകാര്യവത്കരണം നടത്തുകയാണ് എങ്കിൽ തനിക്ക് പുറത്ത് ഇറങ്ങാൻ ആകുമോയെന്നും മന്ത്രി ചോദിച്ചു. പരാതി വന്നാൽ അന്വേഷിക്കും, ശരിയാണെൽ നടപടി എടുക്കും. വൻ സാമ്പത്തിക ബാധ്യതയോടെയാണ് വകുപ്പ് ഏറ്റെടുത്തത്. മുൻ മന്ത്രി മുഹമ്മദ് റിയാസ് പരിപാടിയിൽ പങ്കെടുക്കാത്തതിലും മുരളി വിമര്‍ശനം ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...