തലയില്‍ വീഴുമോ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം ? കോടതിയും ജനങ്ങളും ജീവനക്കാരും ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏത് നിമിഷവും അപകടം പ്രതീക്ഷിച്ച് ജീവന്‍ കയ്യില്‍ പിടിച്ചാണ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നതും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ ജനങ്ങള്‍ വന്നുപോകുന്നതും. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തില്‍ വിവിധ സര്‍ക്കാര്‍ ഒഫീസുകളിലായി നൂറുകണക്കിന് ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്. അടിയന്തിര അറ്റകുറ്റപ്പണികള്‍ ആവശ്യമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ പട്ടികയില്‍ അടിയന്തിര പ്രാധാന്യമാണ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിനുള്ളത്.

കോണ്‍ക്രീറ്റ് പാളികള്‍ മേല്‍കൂരയില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീഴാമെന്ന അവസ്ഥയിലാണ് വര്‍ഷങ്ങള്‍ കാലപ്പഴക്കമുള്ള കെട്ടിടം. തൂണുകളിലും മേല്‍കൂരകളിലും അടര്‍ന്നുവീണ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ തുരുമ്പിച്ച കമ്പികളും കാണാം. തീരെ ചെറുതല്ല മിനി സിവില്‍ സ്റ്റേഷന്റെ നിലവിലെ അവസ്ഥ. കെട്ടിടം അണ്‍ഫിറ്റാണെന്ന രേഖയ്ക്ക് വേണ്ടി അധികൃതര്‍ ഇപ്പോഴും കാത്തിരിക്കുന്ന തരത്തില്‍ ആണ് കാര്യങ്ങളുടെ പോക്ക്. കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി ജനുവരിയില്‍ ബലപരിശോധന നടത്തിയിരുന്നു. കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നുള്ള പ്രത്യേക സംഘമാന് പരിശോധന നടത്തിയത്. സാമ്പിള്‍ ശേഖരിച്ച് ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട്‌ നല്‍കാം എന്നാണ് കെ.എച്ച്.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

അഞ്ച് നിലയിലുള്ള കെട്ടിടത്തിന് 41 വര്‍ഷത്തെ പഴക്കമുണ്ട്. നാല്പതില്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയിലും അഗ്രിക്കള്‍ച്ചറല്‍ അനസ്ക് ഓഫീസ്, ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസ്, റവന്യു റിക്കവറി ഓഫീസ്, ജില്ലാ പ്രബേഷന്‍ ഓഫീസ്, സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്ന നാലാം നിലയുമാണ്‌ ഏറെ ഗുരുതരാവസ്ഥയില്‍. മഴക്കാലത്ത് കെട്ടിടത്തിന്റെ ഭിത്തികളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ഭിത്തിയില്‍ തൊട്ടാല്‍ ഷോക്ക് അടിക്കാറുണ്ട് എന്നും ജീവനക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...