അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും : എ.കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി ; അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി വിധി സർക്കാരിന് കൂടുതൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ഉണ്ടെന്ന് തെളിയിക്കുകയാണെന്നും നിയമപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വനം വകുപ്പ് മന്ത്രി പറഞ്ഞു. പറമ്പിക്കുളത്തുകാരുടെ ആശങ്ക പൂർണ്ണമായി മാറി എന്ന് കരുതുന്നില്ലെന്നും ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടാണ് ഈ സ്ഥലങ്ങൾ ഒന്നും വനം വകുപ്പ് തെരഞ്ഞെടുക്കാതിരുന്നതെന്നും വനം മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 21നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. കേസ് കോടതിയിലായതോടെ നടപടികളെല്ലാം മുടങ്ങി. അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ പിടികൂടാൻ അനുകൂല ഉത്തരവ് കിട്ടി. റോഡിയോ കോളർ എത്താത്തതിനാൽ പിടികൂടാനായില്ല. നടപടികൾ ഒരാഴ്ച കൂടി നീളുമെന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം.

അരിക്കൊമ്പൻ ഇപ്പോഴും ജനവാസ മേഖലയിൽ അക്രമം തുടരുകയാണ്. പിടികൂടുന്ന നടപടികൾ നീണ്ടു പോയാൽ വീണ്ടും സമരം തുടങ്ങാനും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചാത്തിലെ ആളുകൾ ആലോചിക്കുന്നുണ്ട്. ഇതിനിടെ അരിക്കൊമ്പനുളള ജിപിഎസ് കോളർ ഇന്ന് മൂന്നാറിലെത്തും. WWF ൻറെ കൈവശം ബംഗലുരുവിലുള്ള കോളറാണ് അരിക്കൊമ്പനായി എത്തിക്കുന്നത്. ഉന്നത തല യോഗത്തിനു ശേഷമായിരിക്കും തുടർ നടപടികൾ തീരുമാനിക്കുക.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...