2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും : രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒളിമ്പിക്സിൽ 2036 ൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. താൻ തിരുവനന്തപുരത്ത് വികസനം ലക്ഷ്യമിടുന്ന അഞ്ച് മേഖലകളിൽ ഒന്നാണ് കായികരംഗം എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2024-ന്റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്ഓൺ സംഘടിപ്പിക്കുന്ന നരേന്ദ്ര മോദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2024 ന് ഏപ്രിൽ മൂന്നിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കമാകും. പ്രാദേശിക ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിൽ ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

തീരദേശ മേഖലയിലെ വോട്ട് ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ പറയട്ടെയെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ താൻ എന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനായി നിൽക്കുമെന്നും വാഗ്ദാനം ചെയ്തു. വി സുരേന്ദ്രൻ പിള്ളയെ താൻ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. വ്യക്തിപരമായ സന്ദർശനം മാത്രമായിരുന്നു അത്. എല്ലാം വോട്ട് ലക്ഷ്യമിട്ടെന്ന് കരുതുന്നവര്‍ അങ്ങനെ തന്നെ കരുതട്ടെ. പക്ഷെ താൻ വിഭാവനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ട് പോകും. കോളേജുകളിൽ എഐ ലാബ് താൻ കൊണ്ടുവന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. തിരുവനന്തപുരത്തിന്റെ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...